Banner Ads

ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം!

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാരായി. പാകിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, യുവതാരം തിലക് വർമ്മയുടെയും (69) ശിവം ദുബെയുടെയും (33) പോരാട്ടത്തിലൂടെ അഞ്ച് വിക്കറ്റിന് വിജയം ഉറപ്പിച്ചു. കുൽദീപ് യാദവിന്റെ മികച്ച ബൗളിംഗ് പ്രകടനവും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായി.