974ല്‍ 36 വയസും 138 ദിവസം പ്രായമുള്ളപ്പോഴാണ് ഫറൂഖ് എഞ്ചനീയർ ഇന്ത്യക്കായി ആദ്യ ഏകദിന മത്സരം കളിക്കുന്നത്. ഇതിന് മുമ്ബ് 1961ല്‍ എഞ്ചനീയർ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ ടീമില്‍ അരങ്ങേറിയിരുന്നു. 46 ടെസ്റ്റുകളില്‍ നിന്നായി 2,611 റണ്‍സും അഞ്ച് ഏകദിനങ്ങളില്‍ നിന്നായി 114 റണ്‍സും എഞ്ചനീയർ ഇന്ത്യയ്ക്കായി നേടി. വിക്കറ്റ് കീപ്പറായിരുന്ന എഞ്ചനീയർ 1975ലെ പ്രഥമ ഏകദിന ലോകകപ്പിലാണ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. പിന്നീടൊരിക്കലും എഞ്ചനീയർ എന്ന പേരില്‍ ഒരു താരം ഇന്ത്യയ്ക്കായി കളിച്ചിട്ടുമില്ല.