അടുത്തിടെ നടന്ന ഐപിഎൽ മെഗാലേലത്തിൽ കോടികളുടെ വിളിയിൽ ശ്രദ്ധനേടിയ താരമാണ് വെങ്കടേഷ് അയ്യർ. 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ താരം വിദ്യാഭ്യാസത്തിന് ജീവിതത്തിൽ എത്ര പ്രധാന്യമുണ്ടെന്ന് തുറന്നുപറയുന്നു. നിലവിൽ എംബിഎ പൂർത്തിയാക്കിയിട്ടുള്ള വെങ്കടേഷ് താൻ പിഎച്ച്‌ഡി പഠനം തുടരുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.