ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ച് വളരെയധികം ആവേശകരമായ വർഷം തന്നെയായിരുന്നുവെന്നു നിസംശയം പറയാം. കാരണം അടുത്ത വർഷം ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി ലോക ചാംപ്യൻഷിപ്പിന്റെ ഫൈനൽ ബെർത്തിനായി ടീമുകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് കണ്ടത്. എന്നാൽ ഇപ്പോഴും ഫൈനലിലെ ടീമുകളുടെ കാര്യത്തിൽ ചിത്രം തെളിഞ്ഞിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.