ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ രാജസ്ഥാന് റോയല്‍സിന്റെ തുടക്കം വളരെയധികം മോശമായിരുന്നു. ആദ്യ രണ്ട് കളിയും തോറ്റ രാജസ്ഥാന് ഇപ്പോഴിത അവസാന രണ്ട് മത്സരവും ജയിച്ച് യഥാർത്ഥത്തിൽ വമ്പൻ തിരിച്ചുവരവണ് നടത്തിയിരിക്കുന്നത്. സഞ്ജു സാംസണ് നായകനായി തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 50 റണ്‍സിനാണ് രാജസ്ഥാന് പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നാല് വിക്കറ്റിന് 205 റണ്‍സെടുത്തു. തുടർന്ന് മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റിന് 155 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.