Banner Ads

“ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്”; പാക് താരങ്ങളെ പരിഹസിച്ച് ഡേവിഡ് വാർണർ!

പാകിസ്ഥാൻ സൂപ്പർ ലീഗിന് (PSL) മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ പാക് താരങ്ങളുടെ അച്ചടക്കമില്ലായ്മക്കെതിരെ ആഞ്ഞടിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വാർണർ മറുപടി നൽകിക്കൊണ്ടിരിക്കെ, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ എന്നിവർ പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്തതാണ് വാർണറെ ചൊടിപ്പിച്ചത്. “ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്” എന്ന് പരിഹാസരൂപേണ പറഞ്ഞ വാർണർ, അന്താരാഷ്ട്ര താരങ്ങൾ പാലിക്കേണ്ട മര്യാദയെക്കുറിച്ച് പാക് നായകന്മാരെ ഓർമ്മിപ്പിച്ചു. കറാച്ചി കിംഗ്‌സ് നായകനായ വാർണറുടെ ഈ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.