Banner Ads

ഇരട്ട ഗോളുമായി റൊണാൾഡോ; പക്ഷെ 90 മിനിറ്റിനപ്പുറം ഞെട്ടിച്ച് ഹംഗറി

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിനും പോർച്ചുഗലിനെ രക്ഷിക്കാനായില്ല. മത്സരത്തിന്റെ അവസാന മിനിറ്റിൽ ഡൊമിനിക് സോബോസ്ലായി നേടിയ സമനില ഗോൾ ഹംഗറിക്ക് നിർണ്ണായകമായ ഒരു പോയിന്റ് നേടിക്കൊടുത്തു. 2-2 എന്ന നിലയിൽ മത്സരം സമനിലയിൽ കലാശിച്ചതോടെ, ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.