ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് വ്യാഴാഴ്ച തുടങ്ങാനിരിക്കെ പ്രതീക്ഷകൾ മുഴുവൻ സ്റ്റാർ ബാറ്റർ കെഎൽ രാഹുലിലാണ്. കാരണം ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ഭൂരിഭാഗം ബാറ്റർമാർക്കും മുട്ടിടിച്ചപ്പോൾ ടീമിന്റെ രക്ഷയ്ക്കെത്തിയത് അദ്ദേഹമാണ്. മൂന്നു ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ റൺവേട്ടക്കാരിൽ തലപ്പത്തുള്ളതും തന്നെ.