
ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര നാളെ ആരംഭിക്കും. ഈ പരമ്പരയിൽ തിളങ്ങിയാൽ ഓസ്‌ട്രേലിയക്കെതിരെ കൂടുതൽ സിക്‌സർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സഞ്ജു സാംസണ് സ്വന്തമാക്കാം. നിലവിലെ റെക്കോർഡ് കെ.എൽ. രാഹുലിനാണ്. മികച്ച ഫോമിലുള്ള സഞ്ജുവിന് ഇത് ഐ.സി.സി. ടി-20 ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ നിർണായകമാണ്.