ഇന്ത്യൻ ഫുട്ബോൾ പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രസിഡന്റ് കല്യാൺ ചൗബേ. ഐഎസ്എൽ സീസൺ വൈകുന്നതിന് പിന്നിൽ ‘സ്വയം പ്രഖ്യാപിത നായകരാണെന്ന്’ അദ്ദേഹം ആരോപിച്ചു. ക്ലബ്ബുകളുടെ നിലപാടുകളിലെ വൈരുധ്യമാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.