ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതിയ യുഗപ്പിറവി കുറിച്ചു. 2027-ലെ ഐസിസി ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ബിസിസിഐ തങ്ങളുടെ “ബ്ലൂപ്രിന്റ്” തയ്യാറാക്കിക്കഴിഞ്ഞു. ഈ ദീർഘവീക്ഷണത്തിന്റെ ആദ്യ പടിയായി നായകൻ രോഹിത് ശർമ്മയെ മാറ്റി യുവതാരം ശുഭ്മൻ ഗില്ലിനെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നു. ഈ നേതൃമാറ്റം ഒരു തുടക്കം മാത്രമാണ്. വരും മാസങ്ങളിൽ ടീമിന്റെ ഘടനയിൽ കൂടുതൽ സമൂലമായ മാറ്റങ്ങൾക്കും ചില സർപ്രൈസുകൾക്കും സാധ്യതയുണ്ട്. രോഹിത് അടക്കം 4 പ്രമുഖ താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.