
ഓസ്ട്രേലിയൻ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ ഇന്ന് ഹൊബാർട്ടിൽ ഇറങ്ങുകയാണ്. പരമ്പരയിൽ 1-0ന് പിന്നിലായ ഇന്ത്യക്ക്, ഇന്ന് ജയിച്ചാൽ മാത്രമേ തിരിച്ചുവരവിന് സാധ്യതയുള്ളൂ. കഴിഞ്ഞ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ശുഭ്മാൻ ഗിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരുടെ ഫോം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.