പഴയ ഗൾഫ് സ്ട്രീം 200 ജി പ്രൈവറ്റ് ജെറ്റ് മാറ്റി പുതിയതൊന്ന് വാങ്ങിയിരിക്കുകയാണ് ഫുട്ബാളിലെ ‘ഗോട്ട്’. 24 മില്യൺ ഡോളറിന്റെ ജെറ്റിന് പകരമെത്തുന്നത്, ഏകദേശം 75 മില്യണിന്റെ അപ്ഗ്രേഡഡ് വേർഷനായ ഗൾഫ് സ്ട്രീം 650 ആണ്.ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളും കൊണ്ട് സമ്ബന്നമായ ഈ ആഡംബര ജെറ്റ് ആകാശത്തിലെ കൊട്ടാരമെന്നാണ് അറിയപ്പെടുന്നത്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ജെറ്റിന് മണിക്കൂറിൽ 2000 കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുമാകും.