Banner Ads

‘ഇതൊരു തുടക്കം മാത്രം, ഇത് ഞങ്ങളൊരു ശീലമാക്കും’ ഷഫാലി വർമ്മയെ പ്രശംസിച്ച് ക്യാപ്റ്റൻ

ഇന്ത്യൻ യുവതാരം ഷഫാലി വർമ്മയുടെ സമീപകാലത്തെ പ്രകടനങ്ങളെ പ്രശംസിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഷഫാലിയുടെ കളി മികവ് ഒരു തുടക്കം മാത്രമാണെന്നും ഭാവിയിൽ കൂടുതൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും ഹർമൻ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ഷഫാലിയുടെ പ്രകടനം ടീമിന് വലിയ മുതൽക്കൂട്ടായിരുന്നു.