ക്യാരം ബോളുകളിലൂടെ എതിരാളികളെ വിറപ്പിക്കാൻ ഇനി ആർ അശ്വിനില്ല. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് ആർ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണെന്നാണ് രോഹിത് ശർമക്കൊപ്പം പത്ര സമ്മേളനത്തിനെത്തി അശ്വിൻ പ്രഖ്യാപിച്ചത്. ഡ്രസിങ് റൂമിൽ വിരാട് കോലി അശ്വിനെ കെട്ടിപ്പിടിച്ചപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ വിരമിക്കൽ സൂചന പുറത്തുവന്നിരുന്നു.