Banner Ads

ആഷസിൽ ജോ റൂട്ടിന്റെ താണ്ഡവം; പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പം, ഇംഗ്ലണ്ടിന് മികച്ച സ്കോർ

ആഷസ് പരമ്പരയിലെ നിർണ്ണായകമായ അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ജോ റൂട്ട്. 160 റൺസെടുത്ത റൂട്ടിന്റെ കരുത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 384 റൺസ് നേടി. ഈ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറി വേട്ടയിൽ റിക്കി പോണ്ടിംഗിന്റെ റെക്കോർഡിനൊപ്പമെത്താനും റൂട്ടിന് സാധിച്ചു. ഹാരി ബ്രൂക്കിന്റെ അർദ്ധസെഞ്ചുറിയും ഇംഗ്ലണ്ടിന് തുണയായി. മൈക്കൽ നേസർ ഓസീസിനായി നാല് വിക്കറ്റുകൾ വീഴ്ത്തി.