ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കു അടുത്തയാഴ്ച അതിനു ഭാഗ്യമുണ്ടായേക്കും. ഈ മാസം 12ന് തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള പോരാട്ടത്തില്‍ അദ്ദേഹം മടങ്ങിയെത്തുമെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.