
ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും കോളിളക്കമുണ്ടാക്കിയ ട്രേഡിങ് ഡീലുകളിലൊന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് ചേക്കേറും. സഞ്ജുവിന് പകരമായി സ്റ്റാർ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിന്റെ ഭാഗമാകും.