സീസണിൽ ഇനി 10 മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ ഫൈനലിൽ സ്‌ഥാനമുറപ്പിക്കാൻ ഓട്ടപ്പാച്ചിൽ നടത്തുന്നത് ഈ 3 ടീമുകളാണ്. ഭാഗ്യത്തിന്റെ അകമ്പടി കൂടിയുണ്ടായാൽ ശ്രീലങ്കയ്ക്കും നേരിയ സാധ്യത ബാക്കിയുണ്ട്. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അവശേഷിക്കുന്ന 3 ടെസ്റ്റുകൾ, പാക്കിസ്‌ഥാനെതിരായ ദക്ഷിണാഫ്രിക്കയുടെ 2 മത്സര പരമ്പര, ശ്രീലങ്കയ്ക്കെതിരായ ഓസ്ട്രേലിയയുടെ 2 ടെസ്‌റ്റുകൾ എന്നിവയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്നതിൽ നിർണായകമാകുക.