ഐപിഎല്ലിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചുകൊണ്ടിരിക്കെ ഒരു വമ്ബന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അഗ്രസീവ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.അടുത്ത സീസണില്‍ പുതിയ ടീമിലേക്കു മാറുകയെന്ന നിര്‍ണായ തീരുമാനമാണ് അദ്ദേഹം ഇപ്പോള്‍ എടുത്തിരിക്കുന്നത്.പക്ഷെ ഇതു കേട്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ ഞെട്ടാന്‍ വരട്ടെ. ഐപിഎല്ലിലല്ല, യുവതാരം കൂടുമാറ്റത്തിനൊരുങ്ങുന്നത്, ആഭ്യന്തര ക്രിക്കറ്റിലാണ് ഒരു മാറ്റത്തിനു ജയ്‌സ്വാള്‍ തയ്യാറെടുക്കുന്നത്.