ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതോടെ ടീമിന്റെ ‘ക്രൈസിസ് മാന്‍’ ആയി മാറിയിരിക്കുകയാണ് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍. സെമി ഫൈനലിലും ഫൈനലിലുമെല്ലാം ടീം വലിയ സമ്മര്‍ദ്ദത്തില്‍ നില്‍ക്കവെയാണ് മികച്ച ഇന്നിങ്‌സുകളുമായി അദ്ദേഹം ടീമിന്റെ രക്ഷകനായി മാറിയത്.