2007ലെ സ്പാനിഷ് സമ്മർ. അന്ന് ബ്രസീലിയൻ ക്ലബായ ഫ്ലൂമിനൻസിൽ നിന്നും ഒരു 17 കാരനുമായി റയൽ മാഡ്രിഡ് കരാർ ഒപ്പിട്ടു. പുതിയ താരം വരുമ്ബോൾ പതിനായിരക്കണക്കിന് പേർ തിങ്ങിനിറയാറുള്ള സാന്റിയാഗോ ബെർണബ്യൂവിൽ അന്നവന്റെ പ്രസന്റേഷൻ കാണാനെത്തിയത് വെറും 55 പേരാണ്. പക്ഷേ അറ്റ്ലാന്റിക് സമദ്രത്തിനപ്പുറമുള്ള സ്പെയിൻ എന്ന രാജ്യത്ത് തന്നെ കാണാൻ 55 പേർ എത്തിയത് തന്നെ വലിയ സംഭവമായാണ് ആ ബ്രസീലുകാരൻ കണ്ടത്