പഞ്ചാബില്‍ നിന്നുള്ള യുവ ഫാസ്റ്റ് ബൗളര്‍, അശ്വനി കുമാറാണ് ഒറ്റ കളി കൊണ്ടു തന്നെ,പുതിയ സെന്‍സേഷനായി മാറിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ കളിയില്‍ മുംബൈ എട്ടു വിക്കറ്റിന്റെ ആധികാരിക ജയം കൊയ്തപ്പോള്‍,അതിനു ചുക്കാന്‍ പിടിച്ചത് അശ്വനിയാണ്.