ഇന്ത്യക്കു വേണ്ടി ഒരു ടി20 മൽസരത്തിന്റെ രണ്ടാം ഓവറിൽ ഏറ്റവുമധികം റൺസ് അടിച്ചെടുത്ത താരമായാണ് സഞ്ജു സാംസൺ മാറിയിരിക്കുന്നത്. നേരത്തേ ഈ റെക്കോർഡ് മുൻ നായകനും സ്റ്റാർ ഓപ്പണറുമായ രോഹിത് ശർമയും മറ്റൊരു മുൻ ഓപ്പണർ ശിഖർ ധവാനും ചേർന്നു പങ്കിടുകയായിരുന്നു. 16 റൺസ് വീതമായിരുന്നു രണ്ടാം ഓവറിൽ ഇരുവരും നേടിയത്. 2018ൽ ബംഗ്ലാദേശുമായുള്ള ടി20യിൽ ആദ്യം രോഹിത്താണ് രണ്ടാമത്തെ ഓവറിൽ 16 റൺസ് അടിച്ചെടുത്ത് ചരിത്രം കുറിച്ചത്.