ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്ബരയിൽ അഞ്ച് കളിയിലും മലയാളി താരം സഞ്ജു സാംസൺ ബാറ്റിങ്ങിൽ പരാജയപ്പെട്ടു. ഇംഗ്ലീഷ് പേസർമാരുടെ ഷോർട്ട് പിച്ച് പന്തുകൾ അതിജീവിക്കാനാവാതെയാണ് സഞ്ജു വിക്കറ്റുകൾ വലിച്ചെറിഞ്ഞത്. അഞ്ച് കളിയിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ ഭാവി സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നു.