ജയവും പരാജയവും മാറിമാറി ഇതിൽ വരും. അതുകൊണ്ട് മാത്രം ഒരു ടീമിനെ മനസുകൊണ്ട് ഒരിക്കലൂം വെറുക്കരുത്. തുടർച്ചയായ തോൽവിയും കോച്ചിന്റെ തിരികെപ്പോക്കും ആരാധകരെ വളരെയധികം ദുഃഖത്തിലാഴ്ന്നുകയും അത് രോഷപ്രകടനം ആകുകയും കൊച്ചിയിൽ കണ്ടിരുന്നതാണ്. അവർ നടത്തിയ പ്രതിഷേധത്തിന് ഇപ്പോൾ യഥാർത്ഥത്തിൽ ഫലമുണ്ടായി. ഒരു ടീമിന്റെ ഘടനയും പിന്നിലുള്ള പ്രവർത്തനവും ബന്ധപ്പെട്ടവർക്ക് ചർച്ച ചെയ്യേണ്ടതായി വരും. നിരന്തരമായ തിരിച്ചടികളും പ്രതിഷേധവും ടീമിൻ്റെ ഘടനയെ മാറ്റുവാൻ വലിയതോതിൽ പ്രചോദനമായി.