ട്രോളുകൾക്ക് മറുപടിയില്ല, കളത്തിലൂടെ മറുപടി നൽകും! മുംബൈയുടെ സമയം വരുന്നു
മുംബൈ തുടർച്ചയായി തോൽക്കുമ്പോഴും ടീമിൽ അഴിച്ചുപണി നടത്തില്ലെന്നും സീനിയർ താരങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും മുംബൈ ഇന്ത്യൻസ് ഹെഡ് കോച്ച് മഹേള ജയവർധന. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ തോൽവിക്കു ശേഷമായിരുന്നു ജയവർധനയുടെ പ്രതികരണം.