ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്ബരയുടെ രണ്ടാം മത്സരത്തില്‍ കളിക്കളത്തില്‍ വാക്കുകളാല്‍ കൊമ്ബ് കോർത്ത ഇന്ത്യൻ പേസ് ബൌളർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ നെടുംതൂണായി മാറിയ ട്രാവിസ് ഹെഡ് സിറാജിന്റെ പന്തില്‍ ക്ലീൻ ബൗള്‍ഡായി പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള വാഗ്വാദം നടന്നത്.