കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ആർസിബി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മെഗാ ലേലത്തിനു മുൻപ് ഫാഫ് ഡുപ്ലെസിയെ ടീം റീലിസ് ചെയ്തിരുന്നു. ഇതോടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി വീണ്ടും ആർസിബിയെ നയിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ രജതിനാണ് നറുക്കു വീണത്. കോഹ്ലിയുടെ നിർദ്ദേശവും കണക്കിലെടുത്താണ് രജതിനു നായക സ്ഥാനം നൽകിയത്.