ഓണം ബംപർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ 25 കോടി സ്വന്തമാക്കി കർണാടക പാണ്ഡവപുര സ്വദേശിയായ അല്‍ത്താഫ്. എല്ലാം ഒരു സ്വപ്നം പോലെ തോന്നുവെന്നാണ് കുടുംബം പറയുന്നത്. 15 വർഷത്തോളമായി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അല്‍ത്താഫ് 1000 രൂപയ്ക്ക് രണ്ട് ടിക്കറ്റായിരുന്നു എടുത്തിരുന്നത്. ഇതില്‍ ഒന്ന് അല്‍ത്താഫ് ഒരു സുഹൃത്തിന് നല്കാന് ഏറെക്കുറെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭാര്യയാണ് അതില്‍ നിന്നും അല്‍ത്താഫിനെ തടഞ്ഞത്. ഒടുവില്‍ ആ ടിക്കറ്റിന് തന്നെ 25 കോടി രൂപയുടെ സമ്മാനം ലഭിച്ചു..