ബീഹാറിലെ മുൻഗറില്‍ 13 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ മഴു കൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ബലാത്‌സംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.മുഫാസില്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ ബെനിഗിർ നയാ തോലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബം പ്രാർത്ഥന നടത്താൻ പോയപ്പോഴാണ് അക്രമികള്‍ ഈ ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പറയപ്പെടുന്നു.