1990-കളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ നടന്ന ക്രൂരതകളുടെ പ്രതീകമായ നഴ്‌സ് സർള ഭട്ടിന്റെ കൊലപാതക കേസ് വീണ്ടും തുറന്ന് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (SIA). കശ്മീർ താഴ്‌വരയിൽ ഭീകരവാദം ശക്തമായിരുന്ന കാലത്ത്, ഭീകരവാദികളുടെ ഭീഷണികളെ അവഗണിച്ച് ജോലിയിൽ തുടർന്ന സർളയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചതോടെ, സംഭവത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ഇത് കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ വേദനയുടെയും അതിജീവനത്തിന്റെയും കഥ വീണ്ടും ഓർമ്മിപ്പിക്കുന്നു.