സ്വർണ്ണം പൂശിയവ വീണ്ടും പൂശുന്നതിന് പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ. 2019-ൽ ദേവസ്വം ഉന്നതനായിരുന്ന വ്യക്തി, അന്ന് വിജയ് മല്യ പൂശിയ സ്വർണ്ണം മാറ്റി സ്ഥാപിച്ചതിലൂടെ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. പിരിവ് കാശിന്റെ മിച്ചം കോ-ഓർഡിനേറ്ററും കൈക്കലാക്കി. ഈ ‘പഴയ ബുദ്ധി’ തിരിച്ചറിഞ്ഞ പുതിയ ഉന്നതൻ അതേ തന്ത്രം ശബരിമലയിൽ വീണ്ടും പരീക്ഷിക്കാൻ ശ്രമിക്കുന്നതായാണ് സൂചന. സ്വർണ്ണം പൂശുന്നതിന്റെ മറവിൽ മുൻപും ഇപ്പോഴുമുള്ള ഉന്നതർ സ്വർണ്ണം അടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ദേവസ്വം ബോർഡിനുള്ളിലെ ഈ ‘കള്ളൻമാരുടെ ചെമ്പ് തെളിയുമ്പോൾ’ സംഭവത്തിലെ ഗൗരവമായ ക്രമക്കേടുകളാണ് വെളിച്ചത്തുവരുന്നത്.