ദന എന്ന പുതിയ ചുഴലിക്കാറ്റ് മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ആയിരിക്കും പിന്നീട് ചുഴലിക്കാറ്റ് ആയി രൂപപ്പെടുന്നത്. പിന്നീട് ഇത് ഒഡീഷ്യ ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ തുലാവർഷത്തോട് അനുബന്ധിച്ച് മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുകയുണ്ടായി…