സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെ എംഎൽഎ പി വി അൻവറിന് പിന്തുണയുമായി ഇടത് എംഎൽഎ അഡ്വ. യു. പ്രതിഭ രംഗത്ത്. പാർട്ടി ഒരിക്കലും അൻവറിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പിന്തുണ മാറ്റിപ്പറയേണ്ട ആവശ്യമില്ലെന്നും. ആജീവനാന്ത പിന്തുണയാണ് അൻവറിന് നൽകിയത്, ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് അത്ര ചെറുതായി കാണാൻ പാടില്ല. സർവീസിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കമുണ്ട് അത് പാലിക്കണം. ഉദ്യോഗക സ്ഥാനം വലിച്ചെറിഞ്ഞിട്ടു വേണമെങ്കിൽ എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യാം. സുരേഷ് ഗോപി സിനിമ ഡയലോഗുകൾ അടിക്കുന്നത് പോലെയല്ല ജീവിതമെന്നും, ജനപ്രതിനിധികൾ സത്യസന്ധമായി മനുഷ്യർക്ക് വേണ്ടി പണിയെടുക്കണം എന്നും വാർത്ത സൈറ്റിൽ നൽകിയ അഭിമുഖത്തിൽ യു. പ്രതിഭ പറഞ്ഞു..