അമേരിക്കയിലെ ലോസ് ആഞ്ചലസിൽ പടർന്നു പിടിക്കുന്ന കാട്ടുതീയിൽ ഒളിമ്പിക്സ് താരത്തിന് നഷ്ടമായത് വീടും മെഡലുകളും. മുൻ യു.എസ് ഒളിമ്പിക്സ് നീന്തൽ താരം ഗാരി ഹാൾ ജൂനിയറിനാണ് ദുരവസ്ഥ. അഞ്ച് സ്വർണം മൂന്ന് വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ പത്ത് മെഡലുകളാണ് താരത്തിന് നഷ്ടമായത്.പസിഫിക്ക് പാലിസാഡ്സിലുള്ള തന്റെ വസതിയും 10 ഒളിമ്പിക്സ് മെഡലുകളും നഷ്ടമായതായി 50 വയസുകാരനായ ഗാരി ഹാൾ അറിയിച്ചു.