ഹമാസിന്റെ തടവറയിൽ നിന്ന് ഒന്നരക്കൊല്ലത്തിനുശേഷം കഴിഞ്ഞ എട്ടിനു രാവിലെ മോചിതനാ കുമ്പോൾ വീട്ടിൽ തന്നെ കാത്തിരിക്കുന്ന ഏറ്റവും സങ്കടകരമായ വാർത്തയെക്കുറിച്ച് എലി ഷറാബി എന്ന ഇസ്രേലിക്ക് യാതൊരുവിധ അറിവില്ലായിരുന്നു. മോചനത്തിനു പിന്നാലെ ബി.ബി.സിയോട് പ്രതീകരിക്കവെ ഷറാബി പറഞ്ഞത് തൻ്റെ ഭാര്യയുടേയും മക്കളുടേയും അരികിലേക്ക് മടങ്ങുന്നതിനാൽ വളരെ ഏറെ സന്തുഷ്ടനാണ് എന്നാണ്. 2023 ഒക്ടോബർ ഏഴിനു നടന്ന ഹമാസ് ആക്രമണത്തിൽ ഭാര്യ ലിയാന്നും മക്കളായ നോയയും യാഹേലും കൊല്ലപ്പെട്ട വിവരം അറിയാതെയായിരുന്നു ഷറാബി ഇങ്ങനെ പ്രതികരണം നടത്തിയത്.