മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച ഉച്ചമുതൽ അയ്യപ്പനെ തൊഴാൻ ആയിരങ്ങളാണ് മല കയറി വന്നത്. വൈകീട്ട് 3.52-ന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.