
ബംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ ₹500 നോട്ടുകളുടെ കെട്ടുകൾ കണ്ടെത്തിയത് ആശങ്കയും സംശയവും ഉയർത്തുന്നു. ബൈരമംഗലയ്ക്ക് സമീപം വൃഷഭാവതി തടാകത്തിന്റെ ഓവർഫ്ലോ പോയിന്റിന് സമീപമാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഇവ യഥാർത്ഥ നോട്ടുകളാണോ വ്യാജനോട്ടുകളാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.