ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി രണ്ടാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട് സുനിതാ വില്യംസും ബുച്ച് വില്‍മോറും. ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച ഇരുവരും ലോകമാകെ നല്‍കിയ പിന്തുണ അത്ഭുതപ്പെടുത്തിയതായും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി 12 ദിവസത്തിനു ശേഷമാണ് ഇരുവരും മാധ്യമങ്ങളെ കണ്ടത്. ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയെന്ന പ്രചരണം തെറ്റാണെന്ന് പറഞ്ഞ ഇരുവരും സ്റ്റാര്‍ലൈനറില്‍ വീണ്ടും പറക്കുമെന്നും അറിയിച്ചു