യുക്രെയിനും ഇസ്രയേലിനും പണവും ആയുധങ്ങളും മറ്റും നല്‍കി വലിയ തോതിൽ സഹായിക്കുന്ന അമേരിക്ക വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഇപ്പോൾ പോകുന്നത്. ഇങ്ങനെ പോയാൽ അധികം താമസിയാതെ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് പ്രമുഖ അമേരിക്കന്‍ വ്യവസായിയും, എക്‌സ്സിഇഒയുമായ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തുകയുണ്ടായി. കൂടാതെ ലോകബാങ്കും സമാനമായാ മുന്നറിയിപ്പ് അമേരിക്കന്‍ ഭരണകൂടത്തിന് നല്‍കിയിരുന്നു. ഇത്രയധികം പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ നിർത്തിയില്ലെങ്കില്‍ രാജ്യം പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി വീഴുമെന്ന് മസ്‌ക് തുറന്നു പറയുന്നത്..