Banner Ads

റോഡ് ഷോയ്ക്കിടെ മന്ത്രി റിയാസിന് നേരെ കൂക്കിവിളികളുമായി നഴ്‌സുമാർ; കോഴിക്കോട് കനത്ത പ്രതിഷേധം

കോഴിക്കോട് മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനത്തിനിടെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നേരെ നഴ്‌സുമാരുടെ വൻ പ്രതിഷേധം. മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാരാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കൂക്കിവിളികളുമായി രംഗത്തെത്തിയത്. കളക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിന് മുന്നിലൂടെ മന്ത്രിയുടെ റോഡ് ഷോ കടന്നുപോയപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.