മ്യാൻമറിലെ എല്ലാ വിഭാഗങ്ങളും പാർട്ടികളും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും, ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെയും സാധനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. റെഡ് ക്രോസ് സഹായ സംഘത്തിന്റെ സാന്നിധ്യത്തിൽ മ്യാൻമർ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.