Banner Ads

മായാ രാഹുലിന്റെ വിജയത്തിന് പിന്നിലെ കഥകൾ തുറന്നുപറഞ്ഞ് ബിനു പുളിക്കകണ്ടം.

പാലാ നഗരസഭയിൽ വൻ രാഷ്ട്രീയ അട്ടിമറി! മായാ രാഹുൽ പുതിയ ചെയർപേഴ്സണായി ചുമതലയേറ്റതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിനു പുളിക്കകണ്ടം. LDF പിന്തുണയോടെ നേടിയ ഈ വിജയം ധാർമികമോ ആശയപരമോ ആയ വിജയമല്ല, കേവലം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ‘ആമാശയപരമായ വിജയം’ ആണെന്ന് ബിനു തുറന്നടിക്കുന്നു.മുന്നണി അച്ചടക്കവും വിപ്പും ലംഘിച്ച് വോട്ട് ചെയ്ത 5 കൗൺസിലർമാർക്കെതിരെ നിയമനടപടിയുമായി ഇലക്ഷൻ കമ്മീഷനെ സമീപിച്ചതായി UDF നേതൃത്വം വ്യക്തമാക്കി