ടിബറ്റില്‍ തുടര്‍ച്ചയായി ഒരു മണിക്കൂറിനുള്ളില്‍ ഉണ്ടായ 6 ഭൂചലനങ്ങളില്‍ മരണസംഖ്യ 126 ആയി വർധിച്ചിരിക്കുകയാണ്. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള ആറ് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായിരിക്കുന്നത്. ഭൂചലനത്തിന്റെ തുടക്കത്തില്‍ ആളപായം കുറവാണെന്നാ തരത്തിൽ ആയിരുന്നു റിപ്പോര്‍ട്ടുകൾ വന്നിരുന്നത്. പക്ഷെ, രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ വ്യാപക പരിശോധനകളില്‍ നിരവധി മൃതദേഹങ്ങളായിരുന്നു തുടർന്ന് കണ്ടെത്തിയത്.