സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ക്യൂ. ആർ കോഡ് പരീക്ഷണം തുടങ്ങി. 15 ലക്ഷം വിലയുള്ള ക്യൂ.ആർ കോഡ് മെഷീൻ സ്വന്തമായി വാങ്ങി. ബെവ്കോയുടെ തിരുവല്ല, നെടുമങ്ങാട് വെയർഹൗസുകളിലേക്ക് അയയ്ക്കുന്ന ജവാൻ റമ്മിൻ്റെ കുപ്പികളിലാണ് ക്യൂ. ആർ. കോഡ് പതിക്കുന്നത്.