ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. നവംബർ 14-ന് വോട്ടെണ്ണൽ നടക്കും. കനത്ത സുരക്ഷയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 7.43 കോടി വോട്ടർമാരുള്ള ബിഹാറിലെ പോരാട്ടം നിതീഷ് കുമാർ ഭരണത്തിൻ്റെ വിലയിരുത്തലാകും. ഭരണവിരുദ്ധ വികാരവും പ്രതിപക്ഷത്തിന്റെ പുതിയ നീക്കങ്ങളും എൻഡിഎയുടെ ‘ഓപ്പറേഷൻ സിന്ദൂരി’ വിജയവും ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാകും.