
ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളി ഡൽഹി പോലീസ്. പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ പാസ്പോർട്ട് റദ്ദാക്കുന്നുവെന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.