Banner Ads

പലസ്തീനികൾക്ക് വധശിക്ഷ; ഇസ്രയേലിന്റെ വിവാദ നിയമത്തിനെതിരെ ആളിപ്പടർന്ന് അറബ് രാജ്യങ്ങളുടെ പ്രതിഷേധം

വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്ക് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകുന്ന ഇസ്രയേലിന്റെ പുതിയ നിയമത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങി പ്രമുഖ അറബ്-ഇസ്ലാമിക രാജ്യങ്ങൾ ഈ നീക്കത്തെ അപലപിച്ചു. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും മേഖലയിൽ സമാധാനം തകർക്കാൻ ഇത് കാരണമാകുമെന്നും വിദേശകാര്യ മന്ത്രിമാർ മുന്നറിയിപ്പ് നൽകി.