
നേപ്പാളിൽ പെയ്തിറങ്ങിയ കനത്ത മഴയെത്തുടർന്നുണ്ടായ വൻ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ പ്രളയഭീതിയും അതീവ ജാഗ്രതയും.സ്ഥിതിഗതികൾ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിഹാർ, യുപി മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയും അടിയന്തര കേന്ദ്ര സഹായവും കൂടുതൽ എൻ.ഡി.ആർ.എഫ് (NDRF) സംഘങ്ങളെയും ഉറപ്പുനൽകുകയും ചെയ്തു.